Skip to main content

ഇംഗ്ലണ്ട് എൻ.എച്ച്.എസ് ഡോക്ടർമാരുടെ സംഘം എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി സന്ദർശിച്ചു

ഇംഗ്ലണ്ട് എൻ.എച്ച്.എസ് ഡോക്ടർമാരുടെ 20 അംഗ സംഘം എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി സന്ദർശിച്ചു. ഗ്ലോബൽ ഹെൽത്ത്–എൻ.എച്ച്.എസ്. ഇംഗ്ലണ്ടിലെ ഡയറക്ടറും കൺസൾട്ടന്റ് സർജനുമായ പ്രൊഫസർ ജെറാർഡ് ബൈറൻ, ഗ്ലോബൽ ഹെൽത്ത് കെയർ വർക്ക്ഫോഴ്സ് & സ്ട്രാറ്റജി പ്രൊഫസറും, ഹെൽത്ത് കെയർ ടു ഓവർസീസ് ടെറിറ്ററീസിന്റെ ഇംഗ്ലണ്ട് അംബാസിഡറും, വെസ്റ്റ് മിഡ്ലാൻഡ്സ് ആംബുലൻസ് സർവ്വീസ് ചെയർമാനുമായ പ്രൊഫസർ ഇയാൻ ക്യുമിങ്, ഫാക്കൽറ്റി ഓഫ് മെഡിസിൻ & ഹെൽത്ത് സയൻസിന്റെ മേധാവിയും മെഡിക്കൽ സയൻസ് പ്രൊഫസറുമായ ഹൈഡി ഫുള്ളർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രി സന്ദർശിച്ചത്.

 

 മെഡിക്കൽ, സർജറി, നവജാതശിശു തീവ്രപരിചരണ വിഭാഗങ്ങൾ, അത്യാഹിത വിഭാഗം, ലേബർ റും, മെഡിസിൻ, മാനസികരോഗ വാർഡുകൾ എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. മെഡിക്കൽ സൂപ്രണ്ട് ഡോ. ഗണേഷ് മോഹനുമായി ഒരു മണിക്കൂറോളം നടത്തിയ ചർച്ചയിൽ ആശുപത്രിയിലെ സംവിധാനം മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നത് എന്ന് സംഘം അഭിപ്രായപ്പെട്ടു. ഇതിന് മുമ്പ് ഇറ്റലി, തായ്‌ലന്റ് തുടങ്ങിയ രാജ്യങ്ങളും സന്ദർശിച്ചസംഘം ബാംഗ്ലൂരിലെ ആരോഗ്യ സ്ഥാപനങ്ങളും കൂടി സന്ദർശിച്ച് ഇംഗ്ലണ്ടിലേക്ക് മടങ്ങും.

date