Post Category
ജോൺ ബ്രിട്ടാസ് എംപി കുട്ടികളുമായി സംവദിച്ചു
കേരള സ്റ്റേറ്റ് ജവഹർ ബാലഭവനിലെ അവധിക്കാല ക്യാമ്പ് കളിമുറ്റത്തിന്റെ ഭാഗമായി ''മുഖാമുഖം'' പരിപാടിയിൽ കുട്ടികളുമായി ജോൺ ബ്രിട്ടാസ് എംപി സംവദിച്ചു. കുട്ടികളുടെ കുസൃതി നിറഞ്ഞ ചോദ്യങ്ങൾക്ക് എംപി സരസമായി മറുപടി നൽകി. ബാലഭവൻ ചെയർമാൻ വി കെ പ്രശാന്ത് അദ്ധ്യക്ഷനായ ചടങ്ങിൽ എക്സിക്യുട്ടീവ് ഓഫീസർ ഒ. കെ രാജൻ സ്വാഗതവും പ്രിൻസിപ്പൽ ഇൻചാർജ് വി.കെ നിർമ്മല കുമാരി നന്ദിയും പറഞ്ഞു. ഏപ്രിൽ 1ന് ആരംഭിച്ച അവധിക്കാല ക്യാമ്പിൽ ഇതു വരെ ആയിരത്തി അറുന്നുറിലധികം കുട്ടികൾ പ്രവേശനം നേടി. വരുന്ന ദിവസങ്ങളിൽ കലാ-രാഷ്ട്രീയ-സാമൂഹ്യ മേഖലയിലെ പ്രമുഖർ കുട്ടികളുമായി മുഖാമുഖം പരിപാടിയിലെത്തും.
പി.എൻ.എക്സ് 1548/2025
date
- Log in to post comments