Post Category
കുറ്റിപ്പാല എംസിഎഫിൽ കൺവേർ ബെൽറ്റ് സ്ഥാപിച്ചു
മുക്കം നഗരസഭ പദ്ധതിയിൽ ഉൾപ്പെടുത്തി കുറ്റിപ്പാല പ്രവർത്തിക്കുന്ന എംസിഎഫിൽ കൺവേർ ബെൽറ്റ് സ്ഥാപിച്ചു. കൺവേർ ബെൽറ്റിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ പി ടി ബാബു നിർവഹിച്ചു.
ഹരിതകർമ്മ സേന വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന അജൈവ വസ്തുക്കൾ തരംതിരിക്കുന്നത് എളുപ്പമാക്കുന്നതിനാണ് കോൺവയർ ബെൽറ്റ് സ്ഥാപിച്ചിട്ടുള്ളത്. ഈ സംവിധാനം വരുന്നതോടെ എംസിഎഫിൻ്റെ പ്രവർത്തനത്തിന് വേഗത കൂടും.
ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രജിത പ്രദീപ് അധ്യക്ഷനായി. നഗരസഭ കൗൺസിലർമാരായ സത്യനാരായണൻ മാസ്റ്റർ, വേണുഗോപാലൻ മാസ്റ്റർ, അശ്വതി, ജോഷില, നഗരസഭാ സെക്രട്ടറി ബിപിൻ ജോസഫ്, ക്ലീൻ സിറ്റി മാനേജർ സജി കെ എം, മറ്റ് ആരോഗ്യവിഭാഗം ജീവനക്കാർ, ഹരിത കർമ്മ സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments