ചുഴലിക്കാറ്റ്, അനുബന്ധ ദുരന്ത പ്രതിരോധ തയ്യാറെടുപ്പ്; ജില്ലയിൽ മോക്ഡ്രിൽ ഇന്ന്(11)
ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശാനുസരണം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ചുഴലിക്കാറ്റിന്റെയും അനുബന്ധ ദുരന്തങ്ങളുടെയും തയ്യാറെടുപ്പുകൾ വിലയിരുത്താൻ സംഘടിപ്പിക്കുന്ന മോക്ഡ്രിൽ ഇന്ന് (ഏപ്രിൽ 11ന്) ജില്ലയില്‍ നടക്കും. പുറക്കാട് ഗ്രാമപഞ്ചായത്തിലെ തോട്ടപ്പള്ളി ഹാർബർ, ചെറുതന ഗ്രാമപഞ്ചായത്തിലെ ആയാപറമ്പ് കടവ്, വെട്ടുകുളഞ്ഞി കടവ് എന്നിവിടങ്ങളിലാണ് മോക്ഡ്രിൽ സംഘടിപ്പിക്കുന്നത്.
ചെറുതന പഞ്ചായത്തിൽ ഒന്ന്, 11, 13 വാർഡുകളിൽ നടക്കുന്ന മോക്ഡ്രില്ലിൻ്റെ ഭാഗമായി ദുരിതബാധിതരെ ആയാപറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലെ ദുരിതാശ്വാസ അഭയ കേന്ദ്രത്തിലേക്ക് മാറ്റും. പുറക്കാട് ഗ്രാമപഞ്ചായത്തിൽ പത്താം വാർഡിൽ നടക്കുന്ന മോക്ഡ്രില്ലിൻ്റെ ഭാഗമായി ദുരിതബാധിതരെ നാലുചിറ ഗവ. ഹൈസ്കൂളിൽ ഒരുക്കിയ ദുരിതാശ്വാസ അഭയ കേന്ദ്രത്തിലേക്ക് മാറ്റും. രാവിലെ എട്ട് മണിക്ക് തയ്യാറെടുപ്പുകൾ ആരംഭിക്കും.
(പി.ആര്‍/എ.എല്‍.പി/1085)
- Log in to post comments