Post Category
ഗവ. ദന്തല്‍ കോളേജ് 14 മുതല്‍ പുതിയ കെട്ടിടത്തില്‍
നഴ്‌സിംഗ് കോളേജിന് സമീപത്തു പ്രവര്‍ത്തിച്ചിരുന്ന ആലപ്പുഴ ഗവ. ദന്തല്‍ കോളേജ് പഴയ കെട്ടിടത്തിലുള്ള ചികിത്സാ സേവനങ്ങള്‍ പൂര്‍ണ്ണമായും ഏപ്രില്‍ 12 മുതല്‍ അവസാനിപ്പിക്കുകയാണ്. ഏപ്രില്‍ 14 മുതല്‍ കുറവന്‍തോടുള്ള പുതിയ കെട്ടിടത്തില്‍ ഒ.പി. പ്രവര്‍ത്തനം ആരംഭിക്കും. പുതിയ കെട്ടിടത്തില്‍ ഷിഫ്റ്റിംഗുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ചികിത്സക്ക് ഭാഗികമായ കാലതാമസം നേരിട്ടേക്കാം. പൊതുജനങ്ങള്‍ ദയവായി സഹകരിക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
(പി.ആര്‍/എ.എല്‍.പി/1088)
date
- Log in to post comments