Skip to main content

പോത്തൻകോട് ഇനി മാലിന്യ വിമുക്ത ബ്ലോക്ക് പഞ്ചായത്ത്

മാലിന്യ വിമുക്തം നവകേരളത്തിന്റെ ഭാഗമായി പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിനെ മാലിന്യ വിമുക്ത ബ്ലോക്ക്‌ പഞ്ചായത്തായി പ്രഖ്യാപിച്ചു. സംസ്ഥാന പ്ലാനിങ് ബോർഡ് അംഗം മിനി സുകുമാർ ബ്ലോക്ക് തല മാലിന്യമുക്ത പ്രഖ്യാപനം നടത്തി.

മാലിന്യമുക്തം  നവകേരളം പദ്ധതിയുടെ ജനകീയ ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി മാലിന്യമുക്ത പ്രവർത്തനങ്ങൾ വിവിധ മേഖലകളിൽ  നടപ്പിലാക്കിയ സ്ഥാപനങ്ങളെയും ഗ്രൂപ്പുകളെയും  ബ്ലോക്ക് തലത്തിൽ ആദരിച്ചു.

 മംഗലപുരം ഗ്രാമപഞ്ചായത്തിനെ മികച്ച പഞ്ചായത്തായി പ്രഖ്യാപിച്ചു. മംഗലപുരം ഗ്രാമപഞ്ചായത്തിലെ മികച്ച വാർഡായി  അഞ്ചാം നമ്പർ കുടവൂർ വാർഡിനെയും മംഗലപുരത്തെ സ്നേഹതീരം ബഡ്‌സ് സ്കൂളിനെ മികച്ച സർക്കാർ സ്ഥാപനമായും പ്രഖ്യാപിച്ചു. പോത്തൻകോട് ഇ.വി.യു.പി.എസ് ആണ് മികച്ച സ്കൂൾ.  

അഴൂർ  ഗ്രാമപഞ്ചായത്തിലെ തണൽ റിഹാബിലിറ്റേഷൻ സെന്ററിനെ മികച്ച സർക്കാർ ഇതര സ്ഥാപനമായും തെരഞ്ഞെടുത്തു.

പോത്തൻകോട് ബ്ലോക്ക്  പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.എസ്. അനീജ അദ്ധ്യക്ഷയായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ആർ. അനിൽ, ടി.ആർ.അനിൽ, സുമ ഇടവിളാകം, അജിത അനി, ജില്ലാ പഞ്ചായത്തംഗം ഉനൈസ അൻസാരി എന്നിവർ പങ്കെടുത്തു.

date