Post Category
വെജിറ്റബിൾ കിയോസ്ക്കും വിഷു ചന്തയും ആരംഭിച്ചു
പറപ്പൂക്കര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ വെജിറ്റബിൾ കിയോസ്ക്കും വിഷു ചന്തയും ആരംഭിച്ചു. നന്തിക്കര പഞ്ചായത്ത് ഓഫീസിനോട് ചേർന്ന് ആരംഭിച്ച വെജിറ്റബിൾ കിയോസ്ക്കിന്റെയും വിഷു ചന്തയുടെയും ഉദ്ഘാടനം കെ.കെ. രാമചന്ദ്രൻ എം.എൽ.എ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ കോർഡിനേറ്റർ രാധാകൃഷ്ണൻ പദ്ധതി വിശദീകരണം നടത്തി.
വിഷരഹിത പച്ചക്കറിയും പഴങ്ങളും മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളും പറപ്പൂക്കര മട്ടയും ഇവിടെ ലഭ്യമാണ്.
കാർത്തിക ജയൻ, കെ. സി. പ്രദീപ്, എൻ. എം. പുഷ്പാകരൻ, കവിത സുനിൽ, ജി. സബിത, എം. കെ. വിജയൻ കുടുംബശ്രി ചെയർപേഴ്സൺ സരിത തിലകൻ എന്നിവർ സംസാരിച്ചു.
date
- Log in to post comments