Skip to main content

തെക്കേ പുഞ്ചപ്പാടം റോഡ് നിർമ്മാണോദ്ഘാടനം

 

 

പടിയൂർ ഗ്രാമപഞ്ചായത്തിൽ തെക്കേ പുഞ്ചപ്പാടം റോഡിന്റെ നിർമ്മാണ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ, സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. ഇരിങ്ങാലക്കുട നിയോജക മണ്ഡലം എംഎൽഎ യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 23 ലക്ഷം രൂപ ചെലവഴിച്ചാണ് പടിയൂർ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിലെ തെക്കേ പുഞ്ചപ്പാടം റോഡ് നിർമിക്കുന്നത്. 

 

 പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി രതീഷ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി വി വിപിൻ, പതിനാലാം വാർഡ് മെമ്പർ കെ വി സുകുമാരൻ, ഓവർസിയർ ക്ലിന്റൻ ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date