Skip to main content

കേരള ലോകായുക്ത രജിസ്ട്രാർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള ലോകായുക്തയിലെ രജിസ്ട്രാർ തസ്തികയിലേക്ക് കേരള ഹയർ ജുഡീഷ്യൽ സർവീസിൽ നിന്ന് ജില്ലാ ജഡ്ജിയായി വിരമിച്ച ജുഡീഷ്യൽ ഓഫീസർമാരിൽ നിന്ന് പുനർനിയമന അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. രണ്ട് വർഷമാണ് കാലാവധി. പ്രായപരിധി 68 വയസ്. കോടതി ഭരണകാര്യങ്ങളിൽ നൈപുണ്യവും നിയമപരിജ്ഞാനവുമുള്ളവർക്ക് മുൻഗണനയുണ്ടാവും. തിരഞ്ഞെടുക്കുന്ന അപേക്ഷകരെ തെരഞ്ഞെടുപ്പ് കമ്മിറ്റി മുമ്പാകെ അഭിമുഖത്തിന് ക്ഷണിക്കും. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ മേയ് 3 ന് മുൻപായി രജിസ്ട്രാർ ഇൻ-ചാർജ്കേരള ലോകായുക്ത ഓഫീസ്വികസ്ഭവൻ പി.ഒ.തിരുവനന്തപുരം - 695033 എന്ന വിലാസത്തിൽ ലഭിക്കണം. വിശദ വിവരങ്ങൾക്ക്: 0471 2300362, വെബ്‌സൈറ്റ്: www.lokayuktakerala.gov.in.

പി.എൻ.എക്സ് 1617/2025

date