Post Category
മുസിരിസ് സമ്മർ ഫെസ്റ്റ് 2025; മന്ത്രി പി. രാജീവ് ലോഗോ പ്രകാശനം ചെയ്തു
മുസിരിസ് പൈതൃക പദ്ധതിയുടെ നേതൃത്വത്തിൽ നടക്കുന്ന അഴീക്കോട് മുനക്കൽ മുസിരിസ് ഡോൾഫിൻ ബീച്ച് സമ്മർ ഫെസ്റ്റ് 2025 ലോഗോ പ്രകാശനം വ്യവസായ-വാണിജ്യ വകുപ്പ് മന്ത്രി പി. രാജീവ് നിർവ്വഹിച്ചു. ഏപ്രിൽ 23 മുതൽ മേയ് 15 വരെയാണ് ബീച്ച് ഫെസ്റ്റ് നടക്കുന്നത്.
ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ, എറിയാട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ അസീം, വാർഡ് മെമ്പർ സുമിത ഷാജി, മുസിരിസ് മാനേജിങ് ഡയറക്ടർ ഷാരോൺ വീട്ടിൽ, ഇബ്രാഹിം സബിൻ, അഖിൽ എസ്. ഭദ്രൻ, സംഘാടക സമിതി ചെയർമാൻ എം.എസ് അജ്മൽ, ജനറൽ സെക്രട്ടറി അജ്മൽ അഷ്‌റഫ്, ട്രഷറർ മുഹമ്മദ് അസ്ഹർ,
പ്രോഗ്രാം കോർഡിനേറ്റർ കെ.ബി ഐനസ്,
പി.ആർ.ഒ അനസ് നാസർ, രക്ഷാധികാരി കെ.വി സലിം, എ.എം ആഷിഫ് തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments