Skip to main content

കലാപ്രകടനത്തിന് അവസരം നൽകുന്നു

രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി മെയ് എട്ട് മുതൽ 14 വരെ കണ്ണൂർ പോലീസ് മൈതാനിയിൽ നടക്കുന്ന 'എന്റെ കേരളം' കണ്ണൂർ 2025 പ്രദർശന വിപണന മേളയുടെ അരങ്ങിൽ പരിപാടികൾ അവതരിപ്പിക്കുന്നതിന് കേരളത്തിലെ സർവ്വകലാശാല കലോത്സവങ്ങളിലും സംസ്ഥാന കേരളോത്സവത്തിലും ഒന്നാം സ്ഥാനം നേടിയ കണ്ണൂർ ജില്ലയിലെ കലാകാരൻമാർക്കും കലാകാരികൾക്കും അവസരം നൽകുന്നു. താൽപര്യമുള്ളവർ ഗൂഗിൾ ഫോം പൂരിപ്പിച്ച് ഓൺലൈനായി സമർപ്പിക്കുക. അവസാന തീയ്യതി: ഏപ്രിൽ 23. ലിങ്ക്: https://docs.google.com/forms/d/1TJplKlpo78ZI-t2rAsqNE0c3OyKkdtetRfOpLM_u3VQ/edit

date