Skip to main content

അറിയിപ്പുകൾ

*ഇലക്ട്രിക്ഷന്‍ നിയമനം*

 

എറണാകുളം ജില്ലയിലെ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഏവിയോ കം ഇലക്ട്രീഷ്യന്‍ ഗ്രേഡ് - 2 തസ്തികയില്‍ ഒരു താല്‍ക്കാലിക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സി, വി എച്ച് എസ് സി, റ്റി എച്ച് എസ് എല്‍ സിയോടൊപ്പം അപ്രയേറ്റ് ട്രേഡില്‍ സ്‌പെഷ്യലൈസേഷന്‍ യോഗ്യതയുള്ളവര്‍ക്കും, ഐ ടി ഐ അല്ലെങ്കില്‍ എന്‍ ടി സി ഇലക്ട്രീഷ്യന്‍ ഫിലിം പ്രൊജക്റ്റ് ഓപ്പറേറ്റിങ്ങിലോ, ഓഡിയോ വിഷ്വല്‍ എയ്ഡ്സ് മേഖലയിലോ രണ്ട് വര്‍ഷം പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്കും അപേക്ഷിക്കാം.  

പ്രായം: 2025 ജനുവരിയില്‍ 18 നും 41 നും ഇടയില്‍ ആയിരിക്കണം. താല്‍പര്യമുള്ളവര്‍ ഏപ്രില്‍ 24 ന് മുമ്പായി അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

 

*ലൈബ്രേറിയന്‍ ഒഴിവ്*

 

ജില്ലയിലെ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ലൈബ്രേറിയന്‍ തസ്തികയില്‍ ഓപ്പണ്‍ വിഭാഗം ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ലൈബ്രറി സയന്‍സ് കോഴ്‌സ് പാസായവര്‍ക്കും ഈ മേഖലയില്‍ ചുരുങ്ങിയത് അഞ്ച് വര്‍ഷം പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്കും അപേക്ഷിക്കാം. 

പ്രായം: 2025 ജനുവരിയില്‍ 18 നും 41 നും ഇടയില്‍ ആയിരിക്കണം . താല്‍പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളോട്കൂടി ഏപ്രില്‍ 25 ന് മുമ്പ് ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം.

 

*വിവിധ ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം*

 

കേന്ദ്രസര്‍ക്കാര്‍ സംരംഭമായ ബിസില്‍ ഡിവിഷന്‍ നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പിജി ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്റ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, ആറുമാസം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ തുടങ്ങിയ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായും, റെഗുലറായും, പാര്‍ട്ട് ടൈം ആയും പഠിക്കാനുള്ള സൗകര്യം ഉണ്ട്.

പി ജി ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സിന് ഡിഗ്രി പാസായവര്‍ക്കും, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന് പ്ലസ് ടു പാസ്സ് ആയവര്‍ക്കും ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന് എസ്എസ്എല്‍സി പൂര്‍ത്തിയാക്കിയവര്‍ക്കുമാണ് അപേക്ഷിക്കാന്‍ സാധിക്കുക.പഠനത്തോടൊപ്പം ഇന്റേണ്‍ഷിപ്പ് ചെയ്യാനുള്ള അവസരവും പ്ലേസ്‌മെന്റ് അസിസ്റ്റന്‍സും ലഭിക്കുന്നതാണ്.

ഫോണ്‍ : 7994449314

date