Post Category
ഓട്ടിസം അവബോധ വാക്കത്തോൺ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്റർ ഓട്ടിസം അവബോധ മാസാചരണത്തിന്റെ ഭാഗമായി ഏപ്രിൽ 23 ന് വാക്കത്തോൺ സംഘടിപ്പിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് രാവിലെ 8 മണിക്ക് കവടിയാർ സ്‌ക്വയറിൽ വാക്കത്തോൺ ഉദ്ഘാടനം നിർവഹിക്കും. മാനവീയം വീഥിയിലാണ് സമാപനം. 'എംപവറിങ് ഓട്ടിസ്റ്റിക് വോയ്‌സസ്സ് ' എന്നതാണ് ഈ വർഷത്തെ പ്രമേയം. ഓട്ടിസം സ്‌പെക്ട്രം ഡിസോർഡറുമായി ബന്ധപ്പെട്ട് പൊതു അവബോധം വളർത്തുകയാണ് പരിപാടിയുടെ ലക്ഷ്യം.
പി.എൻ.എക്സ് 1636/2025
date
- Log in to post comments