Skip to main content

വയോജന പാര്‍ക്ക് തുറന്നു

പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള കുടുംബാരോഗ്യ കേന്ദ്രത്തില്‍ വയോജന പാര്‍ക്കും പുതിയ ഒ പി കൗണ്ടറും തുമ്പൂര്‍മുഴി മോഡല്‍ ജൈവ മാലിന്യ സംസ്‌കരണ കേന്ദ്രവും തുറന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ജോബി പനക്കല്‍ അധ്യക്ഷനായി. കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡന്റ് സൂസന്‍ ജോസഫ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മെറ്റില്‍ഡ മൈക്കിള്‍, പഞ്ചായത്തംഗം അഡ്വ.മേരി ഹര്‍ഷ, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ജെയ്‌സന്‍ ടി ജോസ്, മെഡിക്കല്‍ ഓഫീസര്‍ സി ആശമോള്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം ജി വിനോദ്കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ ഡി സുവികുമാര്‍, എ ഐ പ്രിന്‍സ് എന്നിവര്‍ പങ്കെടുത്തു.

 

date