Skip to main content

അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനം : ഹരിതകേരള മിഷന്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു

 

അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനത്തോടനുബന്ധിച്ച് ഹരിതകേരള മിഷന്റെ നേതൃത്വത്തില്‍ ഏഴ്, എട്ട്, ഒന്‍പത് ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ജൈവവൈവിധ്യ ക്വിസ് മല്‍സരം സംഘടിപ്പിക്കും. ഏപ്രില്‍ 25 നു എല്ലാ ബ്ലോക്കിലും ബ്ലോക്ക് തലത്തില്‍ ക്വിസ് മത്സരം സംഘടിപ്പിക്കും. ബ്ലോക്കുതല മത്സരത്തില്‍ വിജയികളാവുന്ന നാല് വിദ്യാര്‍ത്ഥികള്‍ക്ക് ഏപ്രില്‍ 29 നു നടത്തുന്ന ജില്ലാതല മത്സരത്തില്‍ പങ്കെടുക്കാം, ജില്ലാതലത്തില്‍ വിജയികളാവുന്ന നാല് പേര്‍ക്ക് ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ വേള്‍ഡ് ഫണ്ടിന്റേയും ജൈവവൈവിധ്യ ബോര്‍ഡിന്റെയും വിദ്യാകിരണ മിഷന്റെയും സഹകരണത്തോടെ  മെയ് 16, 17, 18 തീയതികളില്‍ അടിമാലി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും മൂന്നാറിലും സംഘടിപ്പിക്കുന്ന 'നീലക്കുറിഞ്ഞി' ജൈവവൈവിധ്യ പഠനോത്സവ ക്യാമ്പില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിക്കും.
സംസ്ഥാന പഠനോത്സവ ക്യാമ്പില്‍ പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. സംസ്ഥാന തല ക്യാമ്പില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളുടെ സെലക്‍ഷന്‍ സംബന്ധിച്ച അന്തിമതീരുമാനം ഹരിതകേരള മിഷന്റെതായിരിക്കും.
കൂടുതല്‍  വിശദാംശങ്ങള്‍  പാലക്കാട് ജില്ലാ പഞ്ചായത്ത് ഓഫീസിലുളള നവകേരളം കര്‍മ്മപദ്ധതി ജില്ലാ ഓഫീസ്, നവകേരളം കര്‍മ്മപദ്ധതി ബ്ലോക്ക് റിസോഴ്‌സ് പേഴ്‌സണ്‍മാര്‍, ജില്ലാ കോര്‍ഡിനേറ്റര്‍  എന്നിവരില്‍ നിന്ന് ലഭിക്കും. https://forms.gle/yFqHbqtmNkZGkDS58 ല്‍ ഏപ്രില്‍ 22 ന് രാവിലെ 11 വരെ രജിസ്റ്റര്‍ ചെയ്യാം. hkmpgt@gmail.com
 

date