Skip to main content

മികവ് തെളിയിച്ചവരെ ആദരിച്ചു

വിവിധ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം നടത്തിയവരെ കുടുംബശ്രീ ആദരിച്ചു. കോട്ടക്കല്‍ വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ പദ്ധതി പുരോഗതി അവലോകന യോഗത്തിലാണ് ജില്ലാതല അവാര്‍ഡുകള്‍ വിതരണം ചെയ്തത്. ബ്ലോക്ക് തലത്തിലെ മികച്ച പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ടവരുടെ അവതരണവും മൂല്യനിര്‍ണയവും കഴിഞ്ഞ മാസം നടത്തിയിരുന്നു. ഇതില്‍ മികച്ച മാര്‍ക്ക് നേടിയ ഒന്ന് ,രണ്ട്,മൂന്ന് സ്ഥാനക്കാരാണ് ചടങ്ങില്‍ പങ്കെടുത്തത്. മികച്ച അയല്‍ക്കൂട്ടം,എ. ഡി.എസ്, ഓക്‌സിലറി ഗ്രൂപ്പ്, ബഡ്സ് സ്ഥാപനം, ജി.ആര്‍.സി,സംരംഭം, സംരംഭക, ഓക്‌സിലറി സംരംഭം, തുടങ്ങി ആകെ പതിമൂന്ന് വിഭാഗങ്ങളില്‍ കഴിഞ്ഞ വര്‍ഷം മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച ആദ്യ മൂന്നൂ സ്ഥാനക്കാരാണ് അവാര്‍ഡുകളും ക്യാഷ് പ്രൈസും ഏറ്റുവാങ്ങിയത്. ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം നേടിയവരുടെ സംസ്ഥാന തല അവതരണം ഏപ്രില്‍ 21 മുതല്‍ 26 വരെ തൃശൂര്‍ കില ക്യാംപസില്‍  നടക്കും. അവാര്‍ഡ് ദാന ചടങ്ങ് നിലമ്പൂര്‍ നഗരസഭ ചെയര്‍മാനും കുടുംബശ്രീ സംസ്ഥാന ഗവേണിംഗ് ബോഡി അംഗവുമായ മാട്ടുമ്മല്‍ സലീം ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ബി. സുരേഷ് കുമാർ സ്വാഗതം പറഞ്ഞു. കോട്ടക്കല്‍ നഗസഭ വൈസ് ചെയമാന്‍ സി മുഹമ്മദലി അധ്യക്ഷത വഹിച്ചു.

 

date