കുടുംബശ്രീ അംഗങ്ങള്‍ക്ക് ഇലക്ട്രിക് സൈക്കിള്‍: സംസ്ഥാനതല വിതരണോദ്ഘാടനം നാളെ മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം നിര്‍വഹിക്കും
കുടുംബശ്രി അംഗങ്ങള്‍ക്കുള്ള ഇലക്ട്രിക് സൈക്കിള്‍ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ (ഏപ്രില്‍ 18) ആലത്തൂര്‍ യു. പ്ലസ് ഓഡിറ്റോറിയത്തില്‍ നടക്കും. സംസ്ഥാന തദ്ദേശ സ്വയംഭരണ- ഊര്‍ജ വകുപ്പുകളും കേന്ദ്ര ഗ്രാമ വികസന മന്ത്രാലയവും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന തദ്ദേശ സ്വയംഭരണ എക്‌സൈസ്, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍വഹിക്കും. രാവിലെ 11.30 ന് നടക്കുന്ന ചടങ്ങില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അധ്യക്ഷനാവും.
പരിപാടിയില്‍ ആലത്തൂര്‍ എംപി കെ.രാധാകൃഷ്ണന്‍, എം.എല്‍.എമാരായ കെ.ഡി.പ്രസേനന്‍, പി.പി സുമോദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച് ദിനേശന്‍ ഐ.എ.എസ് എന്നിവര്‍ പങ്കെടുക്കും. കണ്ണൂര്‍, പാലക്കാട് ജില്ലകളിലായി 600 ഇലക്ട്രിക് സൈക്കിളുകളാണ് പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യുന്നത്.
- Log in to post comments