Skip to main content

നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവം/മെഗാ ക്വിസ് മത്സരം 2025

ഹരിത കേരള മിഷന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ വകുപ്പ്, വിദ്യാകരണം എന്നീ വകുപ്പുകളുടെ സഹകരണത്തോടെ സ്‌കൂൾ വിദ്യാർഥികൾക്കായി നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവവും മെഗാ ക്വിസ് മത്സരവും  സംഘടിപ്പിക്കുന്നു. അടുത്ത അധ്യയന വർഷം ഏഴ്, എട്ട്, ഒമ്പത് ക്ലാസുകളിലേക്ക് പ്രവേശിക്കുന്ന വിദ്യാർഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. പരിസ്ഥിതി, ജൈവവൈവിധ്യം എന്നീ വിഷയങ്ങളെ അധികരിച്ചായിരിക്കും ക്വിസ് മത്സരം.

ഏപ്രിൽ 25ന് ബ്ലോക്കുതലത്തിലും 29ന് ജില്ലാതലത്തിലും സംഘടിപ്പിക്കുന്ന ക്വിസ് മത്സരത്തിലെ വിജയികൾക്ക് മേയ് 16 മുതൽ മൂന്നു ദിവസം അടിമാലി, മൂന്നാർ എന്നിവിടങ്ങളിൽ നടക്കുന്ന പഠനോത്സവ ക്യാമ്പിൽ പങ്കെടുക്കാം.  

ജൈവവൈവിധ്യത്തെക്കുറിച്ചും സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുമുള്ള അവബോധം കുട്ടികളിലത്തിക്കാൻ ലക്ഷ്യമിട്ടാണ് ലോക ജൈവവൈവിധ്യ ദിനത്തോടനുബന്ധിച്ച് പഠനോത്സവവും ക്വിസ് മത്സരവും സംഘടിപ്പിക്കുന്നത്. വിനോദവും വിജ്ഞാനവും കോർത്തിണക്കി ശിൽപശാലകൾ, കുട്ടികളുടെ പഠനങ്ങൾ, ഫീൽഡ് പ്രവർത്തനങ്ങൾ, പാട്ടുകൾ, കളികൾ, നൈപുണ്യ വികസനം എന്നിവ ഉൾപ്പെടുത്തിയാണ് മൂന്നുദിവസത്തെ പഠന ക്യാമ്പ്.

ഹരിതകേരളം മിഷൻ ജില്ലാ ഓഫീസുകൾ വഴിയും റിസോഴ്‌സ് പേഴ്‌സൺമാർ വഴിയും മത്സരത്തിൽ പങ്കെടുക്കുന്നതു സംബന്ധിച്ച വിശദവിവരങ്ങൾ അറിയാനാകും. https://forms.gle/1LEmr8MGEJUxM-JiU6 ലിങ്ക് വഴി ഓൺലൈനായും രജിസ്റ്റർ ചെയ്യാം.  പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റും വിജയികൾക്ക് പ്രത്യേകം സർട്ടിഫിക്കറ്റും നൽകും.

date