ഹോട്ടൽ മാനേജ്‌മെൻറ് - സൗജന്യ പ്രവേശന പരീക്ഷാ പരിശീലനം
ന്യൂഡൽഹി ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയും നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്‌മെൻറ് ആന്റ് കാറ്ററിങ് ടെക്‌നോളജിയും സംയുക്തമായി നടത്തുന്ന ബി.എസ്.സി ഹോസ്പിറ്റാലിറ്റി ആന്റ് ഹോട്ടൽ അഡ്മിനിസ്‌ട്രേഷൻ കോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് സൗജന്യ പരിശീലനം നടത്തുന്നു. ഏപ്രിൽ 22, 23 തീയതികളിൽ കോഴിക്കോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെൻറ് ക്യാമ്പസിലാണ് പരിശീലനം. രണ്ടുഘട്ടങ്ങളിലായി ഏപ്രിൽ 27നും ജൂണിലും ആണ് ഹോട്ടൽ മാനേജ്‌മെൻറ് ബിരുദ പൊതുപ്രവേശന പരീക്ഷകൾ നടക്കുക. ഇംഗ്ലീഷ് ഒരു വിഷയമായി പ്ലസ് ടു പാസായവർക്കും പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവർക്കും പ്രവേശനപരീക്ഷയിൽ പങ്കെടുക്കാം. താൽപര്യമുള്ളവർ കോഴിക്കോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഹോസ്പിറ്റാലിറ്റി മാനേജ്‌മെൻറ് അഡ്മിഷൻ ഹെൽപ്പ് ഡെസ്‌കുമായി ബന്ധപ്പെടുക. ഫോൺ : 0495 2385861, 9037098455
- Log in to post comments