Skip to main content

ജില്ലാ ആസൂത്രണ സമിതി യോഗം ചേർന്നു

വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2025-26 വർഷത്തെ വാർഷിക പദ്ധതിരേഖാ സമർപ്പണത്തിന് ജില്ലാ ആസൂത്രണസമിതി യോഗം ചേർന്നു. ഡി.പി.സി ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  വി.എസ് പ്രിൻസ് അധ്യക്ഷനായി.

ജില്ലയിലെ 111 ഓളം തദ്ദേശ സ്ഥാപനങ്ങളിൽ 106 എണ്ണവും പദ്ധതി സമർപ്പിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ് പറഞ്ഞു. തൃശൂർ കോർപ്പറേഷൻ 1000 പദ്ധതികളും ജില്ലാ പഞ്ചായത്ത് 519 പദ്ധതികളുമാണ് അംഗീകാരത്തിനായി സമർപ്പിച്ചത്.

വിവിധ പഞ്ചായത്തുകൾ സമർപ്പിച്ച പദ്ധതികളുടെ എണ്ണം, അടങ്കൽ തുക, പദ്ധതികൾ നൽകിയതിൽ വന്ന അപാകതകൾ തുടങ്ങിയവും രേഖയിൽ വരുത്തേണ്ട തിരുത്തലുകളും യോഗത്തിൽ ചർച്ചയായി.

ജില്ലാ പ്ലാനിംഗ് ഓഫിസർ ടി ആർ മായ, തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രതിനിധികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

date