Skip to main content

കൈറ്റിന്റെ ഓൺലൈൻ എ.ഐ. കോഴ്‌സ്: സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

നിത്യജീവിതത്തിൽ എ.ഐ ടൂളുകൾ ഫലപ്രദമായി ഉപയോഗിക്കാൻ സാധാരണക്കാരെ പര്യാപ്തമാക്കുന്ന തരത്തിൽ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടത്തുന്ന ഓൺലൈൻ പരിശീലന പദ്ധതിയുടെ ഒന്നാം ബാച്ചിന്റെ പഠിതാക്കൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഡിജിറ്റൽ സാക്ഷരതയുടെ തുടർച്ചയായി എ.ഐ. സാക്ഷരതയ്ക്ക് കൈറ്റ് മുൻകൈ എടുക്കണമെന്ന് സർട്ടിഫിക്കറ്റ് വിതരണ ചടങ്ങ് വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്ത കോഴ്‌സിലെ പഠിതാവ് കൂടിയായ ഗുരുവായൂർ എം.എൽ.എ. എൻ. കെ. അക്ബർ അഭിപ്രായപ്പെട്ടു.

ആദ്യ സർട്ടിഫിക്കറ്റ്, പഠിതാവ് കൂടിയായ കേരള യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസ്‌ലർ ഡോ. ബി. ഇക്ബാൽ കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്തിൽ നിന്ന് ഏറ്റുവാങ്ങി. അടുത്തകാലത്ത് നടന്ന നിശബ്ദ വിദ്യാഭ്യാസ വിപ്ലവമാണ് 'എ.ഐ. എസൻഷ്യൽസ്ക്ലാസുകളിലൂടെ നടന്നതെന്ന് ഡോ. ബി. ഇക്ബാൽ  പറഞ്ഞു. കോഴ്‌സിന്റെ ഭാഗമായി നടത്തിയ മത്സരങ്ങളിൽ ലോഗോ ക്രിയേഷന് മഞ്ജു വിമലിന് ഒന്നും വിനീത് സി.വി.യ്ക്ക് രണ്ടും ബിൻസി ജയപ്രിയന് മൂന്നും സ്ഥാനങ്ങൾ നേടി.  അവതാർ ക്രിയേഷനിൽ സുനിൽ കുമാർ കെ.രവീന്ദ്രൻ എം.കെ.ശാന്തി വി.പി. എന്നിവരും പോസ്റ്റർ നിർമാണത്തിൽ അരുൺ പി.ശങ്കർദേവകി ശിവാനിസുമേഷ് എസ്. എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.  ആദ്യ ബാച്ചിൽ അഞ്ഞൂറ് പഠിതാക്കളായിരുന്നു. ഓഫീസ് ആവശ്യങ്ങൾ ഉൾപ്പെടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് എ.ഐ. ടൂളുകൾ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് പഠിപ്പിക്കുന്ന എ.ഐ. എസൻഷ്യൽസ് കോഴ്‌സിന്റെ രണ്ടാം ബാച്ചിൽ 750 പഠിതാക്കൾ പങ്കെടുക്കുന്നുണ്ട്.

പി.എൻ.എക്സ് 1652/2025

date