Skip to main content
ജില്ലയിലെത്തിയ എന്‍സിസി ഡയറക്ടര്‍ ജനറല്‍ ലെഫ്. ജനറല്‍ ഗുര്‍ബീര്‍പാല്‍ സിംഗ്  കേഡറ്റുകളുമായി സംവദിക്കുന്നു

കേഡറ്റുകളുമായി സംവദിച്ച് എൻസിസി ഡയറക്ടർ ജനറൽ ലെഫ്. ജനറൽ ഗുർബീർപാൽ സിംഗ്

കേരള സന്ദർശനത്തിന്റെ ഭാഗമായി ജില്ലയിലെത്തിയ എൻസിസി ഡയറക്ടർ ജനറൽ ലെഫ്. ജനറൽ ഗുർബീർപാൽ സിംഗ് കണ്ണൂർ എൻ സി സി 31 കേരള ബറ്റാലിയൻ, തലശ്ശേരി-1 കേരള എആർടിവൈ ബിടിവൈ എന്നിവിടങ്ങളിൽ സന്ദർശനം നടത്തി കേഡറ്റുകളുമായി സംവദിച്ചു. രാഷ്ട്ര പുരോഗതിക്കായുള്ള കേഡറ്റുകളുടെ ആവേശത്തെയും പ്രതിബദ്ധതയെയും അദ്ദേഹം അഭിനന്ദിക്കുകയും തന്റെ അനുഭവങ്ങളിലൂടെ അവർക്ക് പ്രചോദനം നൽകുകയും ചെയ്തു. 
ഉത്തരകേരളത്തിലെ എൻസിസി പ്രവർത്തനങ്ങളും കാസർകോട് പുതിയ എൻസിസി ബറ്റാലിയൻ ആരംഭിക്കുന്നതിനുള്ള നടപടികളും വിലയിരുത്തി. കണ്ണൂർ ജില്ലയിൽ 50 സ്ഥാപനങ്ങളിൽ നിന്നായി 5000 കേഡറ്റുകളാണുള്ളത്. 
പരിപാടിയിൽ എൻസിസി കോഴിക്കോട് ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ എം ആർ സുബോധ്, 31 ബറ്റാലിയൻ എൻ സി സി കമാന്റിങ്ങ് ഓഫീസർ കേണൽ അമർ സിങ്ങ് ബാലി, മറ്റ് മുതിർന്ന ആർമി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് കണ്ണൂർ ഡിഫൻസ് സെക്യൂരിറ്റി കോർപ്സ് (ഡി എസ് സി) സെന്റർ കമാൻഡന്റുമായും എൻസിസി ഓഫീസർമാരുമായും അദ്ദേഹം ആശയവിനിമയം നടത്തി.

date