Post Category
വാക് ഇന്‍ ഇന്റര്‍വ്യു
പാലക്കാട് ജില്ലാ ആശുപത്രിയില്‍ സ്റ്റാഫ് നഴ്സ് തസ്തികയില്‍ താത്കാലിക ഒഴിവിലേക്ക് വാക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. ഏപ്രില്‍ 28 ന് രാവിലെ 10.30ന് ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫീസിലാണ് അഭിമുഖം. താത്കാലികാടിസ്ഥാനത്തിലാണ് നിയമനം. ജി.എന്‍.എം അല്ലെങ്കില്‍ ബി.എസ്.സി നഴ്സിങ് പാസ്സായ, കേരള നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷന് ഉള്ളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. 2025 ഏപ്രില്‍ ഒന്നിന് 40 വയസിനുള്ളില്‍ പ്രായപരിധിയുള്ളവര്ക്കാണ് അവസരം. താത്പര്യമുള്ളവര്‍ പ്രായം, യോഗ്യത, പ്രവര്‍ത്തി പരിചയം തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാവണമെന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0491-2533327, 2534524
date
- Log in to post comments