പോഷന്‍ പക്ക്വാഡ: അട്ടപ്പാടിയില്‍ അനീമിയ സ്‌ക്രീനിങ്ങും ബോധവല്‍ക്കരണവും നടന്നു
പോഷന്‍ പക്ക്വാഡയുടെ ഭാഗമായി അട്ടപ്പാടി ഐ.സി.ഡി.എസിന്റെ നേതൃത്വത്തില്‍ അനീമിയ സ്‌ക്രീനിങ്ങും ബോധവല്‍ക്കരണവും നടന്നു. ഏപ്രില്‍ 22 വരെ നടക്കുന്ന പോഷന്‍ പക്ക്വാഡയുടെ ഭാഗമായി 50 ഓളം കൗമാരപ്രായക്കാരായവര്‍, ഗര്‍ഭിണികള്‍, പാലൂട്ടുന്ന അമ്മമാര്‍ ഗുരുതര പോഷകാഹാരക്കുറവുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ തുടങ്ങിയവരാണ് പങ്കെടുത്തത്. പോഷകാഹാരകുറവ്, രക്തക്കുറവ് എന്നിവ പരിഹരിക്കുന്നതിനായി ഭക്ഷണക്രമത്തില്‍ വരുത്തേണ്ട മാറ്റം, അനിമീയ വരാതിരിക്കാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവയെ കുറിച്ചാണ് ബോധവല്‍ക്കരണം നടത്തിയത്. അട്ടപ്പാടി നാഷണല്‍ ആയുഷ് മിഷന്‍ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ. ശ്രുതി ശങ്കര്‍ ബോധവല്‍ക്കരണ ക്ലാസ് എടുത്തു. കൗമാരപ്രായക്കാരായ പെണ്‍കുട്ടികളുടെ എച്ച്.ബി സ്‌ക്രീനിങ് ക്യാമ്പ് ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെയാണ് നടത്തിയത്..
അഗളി പഞ്ചായത്ത് കൃഷിഭവന്‍ ഹാളില്‍ നടന്ന അനിമീയ സ്‌ക്രീനിങ് അഗളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീലക്ഷ്മി ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി വിനയന്‍ ,ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ പി. വാണി ശങ്കര്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments