Skip to main content

അറിയിപ്പുകള്‍

 

വാഹനം ആവശ്യം

കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ സാമൂഹികനീതി ഓഫീസിലേക്ക് ഒരു വര്‍ഷത്തേക്ക് എസി കാര്‍ (ഡ്രൈവര്‍ ഒഴികെ) വാടകക്ക് നല്‍കാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. ഇന്ധനം, ഇന്‍ഷുറന്‍സ്, നികുതി, അറ്റകുറ്റപ്പണി എന്നിവയുടെ ചെലവ് ഉടമ വഹിക്കണം. ടാക്സി പെര്‍മിറ്റുള്ള 2018നോ ശേഷമോ ഉള്ള 1100 സിസിയോ അതിനു മുകളിലോ ഉള്ള വാഹനമായിരിക്കണം. ഏപ്രില്‍ 24ന് ഉച്ചക്ക് രണ്ട് വരെ ടെന്‍ഡര്‍ സ്വീകരിക്കും. ഫോണ്‍: 04952371911.

ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്സ്
 
ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ്സ് ഇന്ത്യ ലിമിറ്റഡ് (ബിസില്‍) ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന സ്‌കില്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്സില്‍ അഡ്മിഷന്‍ ആരംഭിച്ചു. പ്ലസ്ടു കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള കോഴ്സുകളില്‍ ഇന്റേണ്‍ഷിപ്പും പ്ലേസ്‌മെന്റ് അസിസ്റ്റും ലഭിക്കും. ഫോണ്‍: 7994449314

കെല്‍ട്രോണ്‍ കോഴ്സ്

കെല്‍ട്രോണിന്റെ കോഴിക്കോട് ലിങ്ക് റോഡിലെ നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഗ്രാഫിക്സ് ആന്‍ഡ് വിഷ്വല്‍ ഇഫക്ട്സ് (മൂന്ന് മാസം), കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ ഗാഡ്ജറ്റ് ടെക്‌നോളജീസ് (ഒരു വര്‍ഷം) കോഴ്‌സുകളിലേക്കാണ് അഡ്മിഷന്‍. ഫോണ്‍: 0495 2301772, 8590605275.

ട്രസ്റ്റി നിയമനം

വടകര താലൂക്ക് ഒഞ്ചിയം വില്ലേജിലെ വെള്ളികുളങ്ങര ശിവക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് ഹിന്ദുമത വിശ്വാസികളായ പരിസരവാസികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ മെയ് ഒമ്പതിന് വൈകീട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് തലശ്ശേരി അസി. കമീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷാ ഫോം  www.malabardevaswom.kerala.gov.in വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 04902321818.

ലാബ് ടെക്‌നീഷ്യന്‍ ട്രെയിനി

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം എച്ച്ഡിഎസിന് കീഴില്‍ ആറു മാസത്തേക്ക് അഞ്ച് ലാബ് ടെക്നീഷ്യന്‍ ട്രെയിനിമാരെ നിയമിക്കും. യോഗ്യത: ഡിഎംഇ അംഗീകാരമുള്ള ഡിഎംഎല്‍ടി. ട്രെയിനിങ് കാലയളവില്‍ മാസം 5000 രൂപ സ്‌റ്റൈപെന്‍ഡ് ലഭിക്കും. പ്രായപരിധി: 18-35. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഏപ്രില്‍ 26ന് രാവിലെ 11.30ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ കൂടിക്കാഴ്ചക്കെത്തണം. 

പച്ചമലയാളം കോഴ്‌സ്: അപേക്ഷാ തീയതി നീട്ടി

സംസ്ഥാന സാക്ഷരതാ മിഷന്റെ പരിഷ്‌കരിച്ച പച്ചമലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ രണ്ടാം ബാച്ചിലേക്ക് അപേക്ഷിക്കാനുള്ള തീയതി മെയ് 15 വരെ നീട്ടിയതായി ജില്ലാ കോഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍: 9446630185.

ജന്‍ഡര്‍ സ്‌പെഷ്യലിസ്റ്റ്

കോട്ടയം ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജെന്‍ഡര്‍ സ്‌പെഷ്യലിസ്റ്റിന്റെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സോഷ്യല്‍ വര്‍ക്കിലോ മറ്റേതെങ്കിലും സാമൂഹിക വിഷയങ്ങളിലോ ബിരുദം ആണ് യോഗ്യത. ബിരുദാനന്തര ബിരുദം ഉള്ളവര്‍ക്ക് മുന്‍ഗണന. സര്‍ക്കാര്‍/സ്വകാര്യ മേഖലയില്‍ സമാന തസ്തികയില്‍ മൂന്നു വര്‍ഷത്തെ പരിചയം ഉണ്ടാകണം. മെയ് മൂന്നിനകം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്യണം.

ജലവിതരണം മുടങ്ങും

അമൃത് കുടിവെള്ള പദ്ധതിയുടെ ഭാഗമായി പുതിയപാലം ജങ്ഷനിലും കല്ലായ് റോഡില്‍ എംസിസി ബാങ്കിന് സമീപവും ഇന്റര്‍കണക്ഷന്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ഏപ്രില്‍ 24, 25 തിയതികളില്‍ പൊറ്റമ്മല്‍ ടാങ്കില്‍ നിന്നുള്ള ജലവിതരണം മുടങ്ങും. പൊറ്റമ്മല്‍, കോട്ടൂളി, കുതിരവട്ടം, പുതിയറ, മാവൂര്‍ റോഡ്, അരയിടത്തുപാലം, അഴകൊടി, പുതിയപാലം, ചാലപ്പുറം, പാളയം, മൂരിയാട്, കല്ലായി, മാനാഞ്ചിറ, മൂന്നാലിങ്ങല്‍, ഗാന്ധി റോഡ്, ബീച്ച് ഹോസ്പിറ്റല്‍, വലിയങ്ങാടി, മുഖദാര്‍, പള്ളികണ്ടി, കുറ്റിച്ചിറ, കോതി, പന്നിയങ്കര, പയ്യാനക്കല്‍, ചക്കുംകടവ് തിരുവണ്ണൂര്‍, മാങ്കാവ്, മീഞ്ചന്ത ഭാഗങ്ങളിലാണ് ജലവിതരണം പൂര്‍ണമായി മുടങ്ങുകയെന്ന് വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. 

സൗജന്യ കലാ പരിശീലനം

സാംസ്‌കാരിക വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി നടപ്പാക്കിവരുന്ന വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയില്‍ കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ സൗജന്യ കലാ പരിശീലനം ആരംഭിക്കും. മോഹിനിയാട്ടം, പെയിന്റിങ്, കൂടിയാട്ടം, നാടകം എന്നീ ഇനങ്ങളിലാണ് പരിശീലനം. പ്രായപരിധിയില്ല. അപേക്ഷാ ഫോം കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിലും കടലുണ്ടി ഗ്രാമപഞ്ചായത്തിലും ലഭ്യമാണ്. ഫോണ്‍: 9400901140.

ഗതാഗതം നിരോധിച്ചു

പടനിലം-നരിക്കുനി റോഡില്‍ ടാറിങ് നടക്കുന്നതിനാല്‍ ഏപ്രില്‍ 26 വരെ രാത്രി എട്ട് മുതല്‍ രാവിലെ ആറ് വരെ ഗതാഗതം പൂര്‍ണമായി നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. പടനിലം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് കൊടുവള്ളി റോഡ്-കച്ചേരിമുക്ക്-ആരാമ്പ്രം വഴി പടനിലത്ത് പ്രവേശിക്കണം. നരിക്കുനിയിലേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് ആരാമ്പ്രം വഴി നരിക്കുനി -കൊടുവളളി റോഡിലൂടെ പോകാം.
 

date