Skip to main content

അപേക്ഷ ക്ഷണിച്ചു

പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ ജില്ലയിലെ കുറ്റിച്ചല്‍ ജി.കെ.എം.ആര്‍.എസില്‍ 2025-26 അധ്യയന വര്‍ഷത്തിലേക്ക് താത്കാലിക അടിസ്ഥാനത്തില്‍ ക്ലര്‍ക്ക്, ആയ, വാച്ച്മാന്‍, ഫുള്‍ടൈം സ്വീപ്പര്‍, കുക്ക് എന്നിവരെ നിയമിക്കുന്നു.

അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുള്ളവര്‍ക്കു മാത്രം അപേക്ഷിക്കാം. ക്ലര്‍ക്ക് തസ്തികയിലേക്ക് 10-ാം ക്ലാസ്സും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത, കുക്ക് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ ഏഴാം ക്ലാസ്സോ അതിനു മുകളിലോ യോഗ്യതയുള്ളവരായിരിക്കണം. ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ്, ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം എന്നിവയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.

ആയ, വാച്ച്മാന്‍, ഫുള്‍ടൈം സ്വീപ്പര്‍ എന്നീ തസ്തികകളില്‍ അപേക്ഷിക്കുന്നവര്‍ ഏഴാം ക്ലാസ്സോ അതിനുമുകളിലോ വിദ്യാഭ്യാസ യോഗ്യത ഉള്ളവരായിരിക്കണം. ഒരുവര്‍ഷത്തെ പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ടാകും.

പ്രായപരിധി 45 വയസ്സ്. താത്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷയോടൊപ്പം, ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം, വയസ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഏപ്രില്‍ 24ന് വൈകിട്ട് അഞ്ചിന് മുമ്പായി കാട്ടാക്കട ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിന്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9447164834

date