Skip to main content
..

 പോഷന്‍ പക്വാഡ ജില്ലാതല സമാപന സമ്മേളനം

പോഷന്‍ പക്വാഡ-2025  ജില്ലാതല സമാപന സമ്മേളനം ഇത്തിക്കര ബ്ലോക്ക് പ്രസിഡന്റ് എം.കെ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. പോഷണ്‍ അഭിയാന്‍ പദ്ധതിയുടെ ഭാഗമായി ഏപ്രില്‍ എട്ട് മുതല്‍ 22 വരെ നടന്ന  ക്യാംപയിന്‍ അംഗന്‍വാടി, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് തലങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസുകളും, ക്യാമ്പുകളും, വര്‍ക്ക്‌ഷോപ്പുകളും സംഘടിപ്പിച്ചു. ചെറുധാന്യങ്ങള്‍, പോഷണനിലവാരമുള്ള ഭക്ഷണ ശൈലി, തുടങ്ങിയവയെക്കുറിച്ച്  അവബോധം സൃഷ്ടിക്കുന്ന ക്യാമ്പയിന്‍  സമാപനത്തോടനുബന്ധിച്ചു  പോഷകാഹാര പ്രദര്‍ശനം, പോസ്റ്റര്‍ ക്യാമ്പയിന്‍, ഗര്‍ഭിണികള്‍, മൂലയൂട്ടുന്ന അമ്മമാര്‍, അഞ്ച് വയസ്സ് വരെയുള്ള കുട്ടികള്‍, പോഷക അപര്യാപതതയുള്ള കുട്ടികള്‍ എന്നിവര്‍ക്ക് വേണ്ടിയുള്ള മെഡിക്കല്‍ ക്യാമ്പ്, ബോധവത്കരണ ക്ലാസ് തുടങ്ങിയവ സംഘടിപ്പിച്ചു. ചാത്തന്നൂര്‍ ശ്രീഭൂതനാഥ ക്ഷേത്രം മുതല്‍ ഇത്തിക്കര ബ്ലോക്ക് വരെ റാലിയും സംഘടിപ്പിച്ചു.
ഇത്തിക്കര ബ്ലോക്ക് ഐ.സി.ഡി.എസില്‍ നടന്ന പരിപാടിയില്‍ വൈസ് പ്രസിഡന്റ് നിര്‍മല വര്‍ഗീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സദാനന്ദന്‍ പിള്ള, ജില്ലാ ഐ.സി.ഡി.എസ് സെല്‍ പ്രോഗ്രാം ഓഫീസര്‍ ആര്‍ നിഷ നായര്‍, ഇത്തിക്കര ഐ.സി.ഡി.എസ് സി.ഡി.പി.ഒ പി.ആര്‍ കവിത, പഞ്ചായത്ത് മെമ്പര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date