Skip to main content

എന്റെ കേരളം പ്രദര്‍ശന വിപണന മേള: വിവിധ ഉപസമിതി കണ്‍വീനര്‍മാരുടെ യോഗം ചേര്‍ന്നു

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികവുമായി ബന്ധപ്പെട്ട് മെയ് നാല് മുതല്‍ 10 വരെ സ്റ്റഡിയം ബസ് സ്റ്റാന്‍ഡിന് സമീപത്തെ മൈതാനത്ത് നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയുമായി ബന്ധപ്പെട്ട് വിവിധ ഉപസമിതി കണ്‍വീനര്‍മാരുടെ യോഗം ചേര്‍ന്നു. മേളയില്‍ ഉണ്ടാകുന്ന മാലിന്യങ്ങള്‍ കൃത്യമായി നീക്കം ചെയ്യണം.  ഉടനീളം ശുചീകരണ തൊഴിലാളികളെ ഏര്‍പ്പെടുത്തണം. രാവിലെയും വൈകീട്ടും കൃത്യമായി വൃത്തിയാക്കണം. കൈമാറുന്ന സമ്മാനങ്ങള്‍ എന്തെങ്കിലും തരത്തിലുള്ള സന്ദേശങ്ങള്‍ വ്യക്തമാക്കുന്നതാവണമെന്നും ജില്ലാ തല സംഘാടകസമിതി ജനറല്‍ കണ്‍വീനറായ ജില്ലാ കളക്ടര്‍ ജി.പ്രിയങ്ക യോഗത്തില്‍ നിര്‍ദേശം നല്‍കി. ഗ്രീന്‍ പ്രോട്ടോക്കോള്‍ പൂര്‍ണ്ണമായും പാലിക്കുമെന്ന് സ്റ്റേജ് കമ്മിറ്റി യോഗത്തില്‍ അറിയിച്ചു. മേളയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വാഹനങ്ങളുടെ പാര്‍ക്കിങ് സൗകര്യം വേണ്ട രീതിയില്‍ ഏര്‍പ്പെടുത്തണം. യാതൊരു തരത്തിലുമുള്ള അപകടങ്ങളോ ഉണ്ടാവാതെ ശ്രദ്ധിക്കണമെന്നും  ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംഘാടകസമിതി കണ്‍വീനറായ ജില്ലാ ഇന്‍ഫര്‍ഫേഷന്‍ ഓഫീസര്‍ പ്രിയാ കെ.ഉണ്ണികൃഷ്ണന്‍ , ഫിനാന്‍സ് ഓഫീസര്‍ സി.ജെ രാഖി, ഹുസൂര്‍ ശിരസ്തദാര്‍, എ. മുരളീധരന്‍, വിവിധ ഉപസമിതി കണ്‍വീനര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date