Post Category
ഫിറ്റ്‌നസ് ട്രെയിനർ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു
അസാപ് കേരളയുടെ കഴക്കൂട്ടത്തുള്ള കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഫിറ്റ്‌നസ് ട്രെയിനർ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. NCVET യുടെ സർട്ടിഫിക്കേഷനോടുകൂടിയ ഈ കോഴ്‌സിന് ഇന്ത്യയിലും വിദേശത്തും നിരവധി തൊഴിലവസരങ്ങളാണുള്ളത്. മെയ് 15 ന് വൈകുന്നേരം 5 ന് മുമ്പായി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. യോഗ്യത, ഫീസ് തുടങ്ങിയ കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതും https://csp.asapkerala.gov.in/courses/general-fitness-trainer സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്കായി 9495999693 ൽ ബന്ധപ്പെടുകയോ കഴക്കൂട്ടത്തുള്ള കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ നേരിട്ടെത്തുകയോ ചെയ്യാവുന്നതാണ്.
പി.എൻ.എക്സ് 1801/2025
date
- Log in to post comments