ആറാംഘട്ട കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് മേയ് 2 മുതല്‍
സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ
ആഭിമുഖ്യത്തില്‍ ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി പ്രകാരം ആറാംഘട്ട കുളമ്പുരോഗ വാക്സിനേഷന് മേയ് രണ്ടു മുതല്‍ 23 വരെ നടക്കും 18 പ്രവൃത്തി ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഭവന സന്ദര്‍ശനം നടത്തി ഉരുക്കള്‍ക്ക് സൗജന്യമായി വാക്സിനേഷന് നല്‍കും. നാല് മാസത്തില്‍ താഴെ പ്രായമുള്ള കിടാക്കളെയും അവസാന ത്രൈമാസ ഗര്ഭാവസ്ഥയിലുള്ളവരെയും രോഗം ബാധിച്ചവരെയും ഒഴികെ പശു, എരുമ എന്നിവയെയാണ് കുളമ്പുരോഗ വാക്സിനേഷന് വിധേയമാക്കുന്നത്.
കേരള മൃഗരോഗ നിയന്ത്രണ നിയമ പ്രകാര പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കാതിരിക്കുന്നത് ശിക്ഷാര്‍ഹമാണ്. വൈറസ് രോഗം ആയതിനാല്‍ രോഗം വന്നാല്‍ ചികിത്സ ഇല്ലാത്തതിനാല്‍ പ്രതിരോധ കുത്തിവെയ്പ്പ് നിര്‍ബന്ധമായും എടുക്കണം. ഈ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മേയ് രണ്ടിന് രാവിലെ 10.30ന് ചമ്പക്കുളം പഞ്ചായത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍. എസ്. ശിവപ്രസാദ് നിര്‍വ്വഹിക്കും.
(പിആര്‍/എഎല്‍പി/1178)
- Log in to post comments