Post Category
ചുമട്ടുതൊഴിലാളി കൂലി നിരക്ക് 14 ശതമാനം വര്‍ധിപ്പിക്കും
ജില്ലയില്‍ ചുമട്ടുതൊഴിലാളി കൂലി നിരക്ക് 14 ശതമാനം വര്‍ധിപ്പിച്ചു. കൂലിപ്പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന യോഗത്തിലാണ് തീരുമാനം. എ.ഡി.എം കെ.മണികണഠന്‍ അധ്യക്ഷനായി. യോഗത്തില്‍ ജില്ലാ ലേബര്‍ ഓഫീസര്‍ പി.എസ്. അനില്‍ സാം, ചുമട്ടുതൊഴിലാളി ബോര്‍ഡ് ചെയര്‍മാന്‍ കെ.എം സുനില്‍, വ്യാപാരി വ്യവസായ പ്രതിനിധികളായ പി.കെ ഉല്ലാസ് കുമാര്‍, ആര്‍.രത്‌നപ്രഭു, സി.കെ രാജു, പി.കെ ഹസ്സന്‍, എ.വി സച്ചിദാനന്ദന്‍ എന്നിവരും തൊഴിലാളി സംഘടന പ്രതിനിധികളായ എം.എം തങ്കപ്പന്‍, ടി.കെ പത്മനാഭന്‍, ആര്‍. സുന്ദരന്‍, പി.എന്‍ മോഹനന്‍, ആര്‍ ഹരിദാസ്, എം ദണ്ഡപാണി, എം നടരാജന്‍, എം.എ മുസ്തഫ, പി.കെ വേണു, വി.എന്‍ കൃഷ്ണന്‍, സുമ കൊല്ലങ്കോട്, കെ. അപ്പു എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments