Skip to main content

അഭിരുചി പരീക്ഷയും കരിയര്‍ കൗണ്‍സിലിങ്ങും

സംസ്ഥാന സര്‍ക്കാറിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചില്‍ നടക്കുന്ന പ്രദര്‍ശന വിപണന മേളയോടനുബന്ധിച്ച് മെയ് അഞ്ച് മുതല്‍ ഒമ്പത് വരെ കെ ഡാറ്റ് അഭിരുചി പരീക്ഷയും കരിയര്‍ കൗണ്‍സിലിങ്ങും നടക്കും. രാവിലെ 9.30 മുതല്‍ ഉച്ചക്ക് രണ്ട് വരെ സെമിനാര്‍ ഹാളിലാണ് അഭിരുചി പരീക്ഷ.

പത്താം ക്ലാസ് പരീക്ഷാഫലം കാത്തിരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത് പരീക്ഷയില്‍ പങ്കെടുക്കാം. വിവിധ കോഴ്‌സുകളെ കുറിച്ചും സാധ്യതകളെ കുറിച്ചും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള സംശയങ്ങള്‍ തീര്‍ക്കുന്ന സ്‌പെഷ്യല്‍ കൗണ്‍സിലിങ്ങും ഇതോടൊപ്പമുണ്ടാകും.

കോഴിക്കോട് ജില്ലാ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസന്റ് കൗണ്‍സിലിങ് സെല്‍ ആണ് അഭിരുചി പരീക്ഷക്കും കൗണ്‍സിലിങ്ങിനും നേതൃത്വം നല്‍കുന്നത്. പങ്കെടുക്കുന്നവര്‍ https://forms.gle/457S2BvFNmKmohxq6 രജിസ്റ്റര്‍ ചെയ്യണം.

date