Skip to main content

പ്രചോദനം പദ്ധതിയിലേക്ക് അപേക്ഷിക്കാം

 

 

ബൗദ്ധിക വെല്ലുവിളി നേരിടുന്നവരുടെ സമഗ്ര വികസനത്തിനായി സർക്കാർ അംഗീകരിച്ച കരിക്കുലത്തിന്റെ അടിസ്ഥാനത്തിൽ തൊഴിൽ പരിശീലനം, നൈപുണ്യവികസനം എന്നിവ നൽകുന്നതിനായി പ്രചോദനം പദ്ധതി സാമൂഹ്യ നീതി വകുപ്പ് മുഖേന നടപ്പിലാക്കുവാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നു. എൻ.ജി.ഒ/LSGI സഹകരണത്തോടെ ഗ്രാന്റ്-ഇൻ -എയ്‌ഡ് പ്രോഗ്രാം ആയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി മാർഗ്ഗ രേഖ, സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രോസീഡ്യൂർ എന്നിവ പ്രകാരം അർഹരായ എന്‍ജിഒ/LSGI കള്‍ക്ക് പദ്ധതിയിലേയ്ക്ക് എം പാനൽ ചെയ്യുന്നതിന് അപേക്ഷ സമർപ്പിക്കാം. താൽപര്യമുള്ള എൻ.ജി.ഒ/എൽ എസ് ജി ഐ കളിൽ നിന്നും നിശ്ചിത ഫോർമാറ്റിൽ അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകൾ അനുബന്ധ രേഖകൾ സഹിതം ഇടുക്കി ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ മെയ് 15 നകം ലഭ്യമാക്കണം. അപേക്ഷയോടൊപ്പം ആവശ്യമായ രേഖകൾ ഉൾപ്പെടുത്തേണ്ടതും ആകെ 2 പകർപ്പുകൾ ലഭ്യമാക്കേണ്ടതുമാണ്. അപേക്ഷയുടെ പുറം കവറിൽ “പ്രചോദനം പദ്ധതിയുടെ അപേക്ഷ" എന്ന് രേഖപ്പെടുത്തേണ്ടതാണ്. അവസാന തീയതിക്കുശേഷം ലഭിയ്ക്കുന്ന എന്ന് അപേക്ഷകൾ പരിഗണിയ്ക്കുന്നതല്ല. പ്രചോദനം പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി സാമൂഹ്യ നീതി വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റ് www. sjdkerala.gov.in സന്ദർശിക്കാവുന്നതാണ്.

 

date