Skip to main content

ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം, കണ്‍ട്രോള്‍ റൂം തുറന്നു

 

സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളില്‍ കനത്ത മഴ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലും ഓഖി ചുഴലിക്കാറ്റ് ശക്തമാവാന്‍ സാധ്യതയുളളതിനാലും ജില്ലയില്‍ ജില്ലാ കലക്ടര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. താലൂക്കുകളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. ആരോഗ്യവകുപ്പ്, ഫയര്‍ ഫോഴ്‌സ്, പോലീസ്, കെ.എസ്.ഇ.ബി എന്നീ വിഭാഗങ്ങള്‍ക്ക് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കടല്‍പ്രക്ഷുബ്ധമാകാന്‍ സാധ്യതയുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിനിറങ്ങരുത്. കടലോരത്ത് വിനോദ സഞ്ചാരത്തിന് പോകരുത്. വൈദ്യുതി തടസ്സം ഉണ്ടാകാന്‍ സാധ്യതയുളളതിനാല്‍ മൊബൈല്‍ ഫോണ്‍, എമര്‍ജന്‍സി ലൈറ്റ്  എന്നിവ ചാര്‍ജ്ജ് ചെയ്ത് സൂക്ഷിക്കണം. വാഹനങ്ങള്‍ മരങ്ങള്‍ക്ക് കീഴെ നിര്‍ത്തരുത്. മരങ്ങള്‍ പൊട്ടിവീഴാന്‍ സാധ്യതയുളളതിനാല്‍ വാഹനയാത്രക്കാരും  ജാഗ്രത പുലര്‍ത്തണമെന്ന് കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.
സ്‌പെഷ്യല്‍ കണ്‍റോള്‍ റൂം തുറന്നു
ഇന്ത്യന്‍ മഹാസമുദ്രത്തില്‍  രൂപം കൊണ്ട  ന്യൂന മര്‍ദ്ദത്തെ തുടര്‍ന്ന് കേരളത്തിന്റെ  തീരപ്രദേശങ്ങളില്‍    ശക്തമായ മഴയ്ക്കും  ചുഴലി കാറ്റിനും  സാധ്യതയുളളതിനാല്‍   മത്സ്യത്തൊഴിലാളികള്‍ അതീവ ജാഗ്രത പാലിക്കേണ്ടതാണെന്നും മത്സ്യബന്ധനത്തിന് ഏര്‍പ്പെടരുതെന്നും  കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ഉള്ളതിനാല്‍  ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷനില്‍  24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യല്‍ കണ്‍റോള്‍ റൂം ആരംഭിച്ചു.  ബന്ധപ്പെടേണ്ട  ടെലഫോണ്‍  നമ്പര്‍    :  0495 - 2414074,    9496007038, ഇ.മെയില്‍  : adfbeypore@gmail.com.
 

date