ഗവ പ്രീമെട്രിക് ഹോസ്റ്റൽ പ്രവേശനം
കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള കൊല്ലങ്കോട്(ആൺ), പുതുനഗരം (ആൺ) ഗവ പ്രീമെട്രിക് ഹോസ്റ്റലുകളിൽ താമസിച്ചു പഠിക്കുന്നതിന് 5 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർത്ഥികളുടെ രക്ഷിതാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 10% സീറ്റ് മറ്റു വിഭാഗങ്ങൾക്ക് സംവരണം ചെയ്‌തിട്ടുണ്ട്. പ്രവേശനം ലഭിക്കുന്ന വിദ്യാർഥികൾക്ക് താമസം, ഭക്ഷണം, ട്യൂഷൻ, പോക്കറ്റ് മണി, യൂണിഫോം, പഠനോപകരണങ്ങൾ എന്നിവ സൗജന്യമായി നൽകും. നിശ്ചിത ഫോമിലുളള അപേക്ഷ, ജാതി, വരുമാനം, പ്രധാന അധ്യാപകൻ/അധ്യാപികയുടെ സാക്ഷ്യപത്രം എന്നിവ സഹിതം മെയ് 24 ന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി കൊല്ലങ്കോട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ ലഭിക്കണം.
പാലക്കാട് ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള മുണ്ടൂര്‍ (പെണ്‍), കോങ്ങാട് (ആണ്‍) ഗവഃ പ്രീമെട്രിക് ഹോസ്റ്റലുകളില്‍ താമസിച്ചു പഠിക്കുന്നതിന് അഞ്ചു മുതൽ 10 വരെ പഠിക്കുന്ന പട്ടികജാതി വിദ്യാർഥികളുടെ രക്ഷിതാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മറ്റു വിഭാഗത്തിന് 10% സംവരണം ചെയ്തിട്ടുണ്ട്. മെയ് 20 നു മുമ്പ് അപേക്ഷിക്കണം. പ്രവേശനം ലഭിക്കുന്ന വിദ്യാർഥികൾക്ക് താമസം, ഭക്ഷണം. ട്യൂഷൻ, നോട്ടുബുക്ക്, യൂണിഫോം എന്നിവ സൗജന്യമായി ലഭിക്കും. ബന്ധപ്പെട്ട ഹോസ്റ്റലിലോ പാലക്കാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലോ അപേക്ഷ സമര്‍പ്പിക്കാം. വിശദവിവരങ്ങൾക്ക് പാലക്കാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം. ഫോൺ നമ്പർ 8547630126.
- Log in to post comments