ജീവന്‍ രക്ഷിക്കും എന്റെ കേരളം മേളയില്‍ അഗ്നിരക്ഷാ ശമന സേനയുടെ അറിവുകള്‍
പൊതുജനങ്ങള്‍ക്ക് സുരക്ഷിതത്വവും അടിയന്തര സേവനങ്ങളും പ്രതിരോധ നടപടികളുമായി അഗ്നിരക്ഷാ ശമന സേനയുടെ സ്റ്റാള്‍. സ്റ്റേഡിയം ബസ് സ്റ്റാന്റിന് സമീപത്ത് നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലാണ് അഗ്നി രക്ഷാ ശമന സേനയുടെ സ്റ്റാളുള്ളത്. വകുപ്പിന്റെ പ്രവര്‍ത്തനവും രീതികളും പ്രാധാന്യത്തോടെ ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്റ്റാള്‍ പ്രവര്‍ത്തിക്കുന്നത്. കൃത്രിമ ശ്വാസം നല്‍കുക, ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയാല്‍ ആളുകളെ രക്ഷിക്കുന്ന രീതിയും പ്രഥമ ശ്രുശ്രൂഷയും, എല്‍.പി.ജിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെകുറിച്ചെല്ലാം സ്റ്റാളില്‍ അവബോധം ഉണ്ടാക്കുന്നു. കൂടാതെ സ്റ്റാളിനു പുറത്തായി വയനാട് മുണ്ടക്കയം - ചൂരല്‍ മല ദുരന്തമുണ്ടായ സമയത്ത് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ
പ്രദര്‍ശനവും സ്റ്റാളില്‍ ഒരുക്കുന്നു. ഇത്തരം ദുരന്തമുണ്ടാകുമ്പോള്‍ ആളുകള്‍ക്ക് എത്തിപെടാന്‍ കഴിയാത്ത സാഹചര്യമുണ്ടായാല്‍ കയറ് ഉപയോഗിച്ച് രക്ഷിക്കുന്ന രീതിയും ഉദ്യോഗസ്ഥര്‍ പറഞ്ഞ് തരും. സ്‌കൂള്‍ കുട്ടികള്‍ക്ക് നല്‍കേണ്ട സുരക്ഷിതത്വം, സുരക്ഷിത ടൂറിസം എന്നിവയെ കുറിച്ചുള്ള ക്ലാസും സ്റ്റാളില്‍ നല്‍കുന്നു. കുട്ടികളുടെ അശ്രദ്ധ മൂലം ഉണ്ടാകുന്ന ജലാശയ അപകടങ്ങള്‍, വേനല്‍ കാല അപകടങ്ങള്‍, എന്നിവ ഒഴിവാക്കാനായി കുട്ടികള്‍ക്കായി പ്രേത്യേക ബോധവല്‍ക്കരണവും സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്.
- Log in to post comments