Skip to main content

രക്ഷാകര്‍ത്താക്കള്‍ക്കായുളള കരിയര്‍ എഡുക്കേഷന്‍ ക്ലാസ്സ്

 

എസ്.എസ്.എല്‍.സി, പ്ലസ് വണ്‍, പ്ലസ് ടു, ഡിഗ്രി വിദ്യാര്‍ത്ഥികളുടെ രക്ഷകര്‍ത്താക്കള്‍ക്കായുളള സൗജന്യ കരിയര്‍ എഡുക്കേഷന്‍ ക്ലാസ്സുകള്‍ സംസ്ഥാന സര്‍ക്കാര്‍ പുതുതായി ആരംഭിച്ച പേരാമ്പ്ര കരിയര്‍ ഡവലപ്‌മെന്റ് സെന്ററില്‍ ആരംഭിക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന രക്ഷാകര്‍ത്താക്കള്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യാം. 40 പേരുടെ ബാച്ചുകളായാണ് ക്ലാസ് നടക്കുക. രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുളള ക്ലാസില്‍ കുട്ടികളുടെ ഭാവി പഠനവുമായി ബന്ധപ്പെട്ട എല്ലാ  കാര്യങ്ങളും ചര്‍ച്ച ചെയ്യാന്‍ അവസരമുണ്ടാകും. ഡിസംബര്‍ 11 നകം രജിസ്‌ട്രേഷന്‍ നടത്തണം. പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനിലുളള ഓഫീസില്‍ നേരിട്ട് വന്നും പേര് രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍ : 04962615500.
 

date