Skip to main content

ഭക്ഷ്യസുരക്ഷാ രജിസ്‌ട്രേഷന്‍/ ലൈസന്‍സ് മേള  ഡിസംബര്‍ 4 മുതല്‍ 10 വരെ

2006ലെ എഫ്.എസ്.എസ് ആക്ട് പ്രകാരം ഭക്ഷണം, കുടിവെള്ളം എന്നിവ നിര്‍മ്മിക്കുകയും വില്‍പ്പന നടത്തുകയും വിതരണം ചെയ്യുകയും ചെയ്യുന്ന മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും വ്യക്തികളും ഫുഡ് സെഫ്റ്റി ആന്റ് സ്റ്റാന്‍ഡേഴ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ) യുടെ രജിസ്ട്രേഷനോ ലൈസന്‍സോ എടുക്കണം. കോഴിക്കോട് ഭക്ഷ്യ സുരക്ഷാ ഓഫീസിനു കീഴില്‍ വരുന്ന ഇനിയും രജിസ്ട്രേഷന്‍/ലൈസന്‍സ് എടുത്തിട്ടില്ലാത്തതും പുതുക്കിയിട്ടില്ലാത്തതുമായ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, ബേക്കറികള്‍, മല്‍സ്യ സ്റ്റാളുകള്‍, സ്റ്റേഷനറി സ്റ്റോറുകള്‍ എന്നിവയ്ക്കും വാഹനങ്ങളിലും മറ്റും കൊണ്ടു നടന്ന് ഭക്ഷണസാധനങ്ങള്‍ വില്‍പ്പന നടത്തുന്നവര്‍, ഹോസ്റ്റല്‍്, കാന്റീന്‍, മെസ് ഹൗസ്, മേളകളുടെ നടത്തിപ്പുകാര്‍, ആരാധനാലയങ്ങളില്‍ ഭക്ഷണം വിതരണം ചെയ്യുന്നവര്‍ എന്നിവര്‍ക്കും രജിസ്ട്രേഷന്‍/ലൈസന്‍സ് നല്‍കുന്നതിലേക്കായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും സംസ്ഥാന ഐടി മിഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ ജില്ലാ ഓഫിസിന്റെയും നേതൃത്വത്തില്‍  ഡിസംബര്‍ നാലു മുതല്‍ പത്തുവരെ ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ ഓഫീസ് വളപ്പില്‍  രജിസ്‌ട്രേഷന്‍ മേള സംഘടിപ്പിക്കും.
അക്ഷയ പ്രോജക്ടിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ സി.എസ്.സി അംഗീകാരം കൂടിയുള്ള അക്ഷയ കേന്ദ്രങ്ങളുടെ കിയോസ്‌ക്കുകള്‍ വഴിയായിരിക്കും രജിസ്‌ട്രേഷന്‍ നടത്തുക.  രജിസ്‌ട്രേഷന്‍/ലൈസന്‍സിനായി വരുന്ന  വ്യാപാരികള്‍ ഫോട്ടോ, ആധാര്‍/ഫോട്ടോ ഐഡി കാര്‍ഡ്, ഡി&ഒ ലൈസന്‍സ് എന്നിവയുടെ ഒറിജിനലും ഫോട്ടോസ്റ്റാറ്റ് കോപ്പിയും കൊണ്ടുവരണം. മേളയില്‍ വച്ച് തന്നെ ഭക്ഷ്യസുരക്ഷാ സര്‍ട്ടിഫിക്കറ്റ് നല്‍കും. തുടര്‍ന്നും അക്ഷയ കേന്ദ്രങ്ങളില്‍ ഈ സേവനം ലഭ്യമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : 8943346191.
 

date