Skip to main content

എസ്.എസ്.എല്‍.സി തൃശൂര്‍ ജില്ലയില്‍ 99.48 ശതമാനം വിജയം

എസ്.എസ്.എല്‍.സി പരീക്ഷയില്‍ തൃശൂര്‍ ജില്ലയില്‍ 99.48 ശതമാനം വിജയം. 204 സ്‌കൂളുകള്‍ നൂറ് ശതമാനം വിജയം കൈവരിച്ചു. ഉപരിപഠനത്തിന് 35,729 വിദ്യാര്‍ഥികള്‍ യോഗ്യത നേടി. ജില്ലയില്‍ പരീക്ഷയെഴുതിയത് 35,916 വിദ്യാര്‍ഥികളാണ്. അതില്‍ 18,213 ആണ്‍കുട്ടികളും 17,516 പെണ്‍കുട്ടികളും ഉപരിപഠനത്തിന് അര്‍ഹരായി. 1698 ആണ്‍കുട്ടികളും 3540 പെണ്‍ക്കുട്ടികളും ഉള്‍പ്പെടെ 5238 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. വിദ്യാഭ്യാസ ജില്ലകളായ ഇരിങ്ങാലക്കുടയില്‍ 72 സ്‌കൂളുകള്‍ക്കും ചാവക്കാട് 63 സ്‌കൂളുകള്‍ക്കും തൃശൂരില്‍ 69 സ്‌കൂളുകള്‍ക്കും നൂറ് ശതമാനം വിജയം നേടി.

date