ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂൾ പ്രവേശനം
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ നിയന്ത്രണത്തിലുള്ള ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ 2025-26 അദ്ധ്യയനവര്‍ഷത്തില്‍ 11-ാം ക്ലാസിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. thss.ihrd.ac.in വെബ്‌സൈറ്റ് മുഖേന മെയ് 12 മുതല്‍ ഓണ്‍ലൈന്‍ ആയും അതത് സ്‌കൂളുകളില്‍ നേരിട്ടെത്തി ഓഫ് ലൈന്‍ ആയും അപേക്ഷ സമര്‍പ്പിക്കണം.
ഓണ്‍ലൈന്‍ മുഖേന അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി മെയ് 27 വൈകിട്ട് 5. രജിസ്‌ട്രേഷന്‍ ഫീസായ 110 രൂപ (എസ്.സി/എസ്. ടി വിദ്യാര്‍ത്ഥികള്‍ക്ക് 55 രൂപ) ഓണ്‍ലൈനായി അതത് സ്‌കൂളുകളുടെ ബാങ്ക് അക്കൗണ്ട് മുഖേനയും സ്‌കൂള്‍ ക്യാഷ് കൗണ്ടറില്‍ നേരിട്ടും അടയ്ക്കാം. ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ക്കു രജിസ്‌ട്രേഷന്‍ ഫീസ് അടച്ചതിന് ശേഷം രജിസ്ട്രഷേന്‍ ഫീസ് അടച്ചതിന്റെ വിശദവിവരങ്ങള്‍ thss.ihrd.ac.in എന്ന ഓണ്‍ലൈന്‍ ലിങ്കില്‍ നല്‍കേണ്ടതാണ്.
ഓഫ് ലൈനായി അപേക്ഷിക്കുന്നവര്‍ അപേക്ഷയും അനുബന്ധരേഖകളും രജിസ്‌ട്രേഷന്‍ ഫീസും സഹിതം (രജിസ്‌ട്രേഷന്‍ ഫീസ് അതത് പ്രിന്‍സിപ്പാള്‍മാരുടെ പേരിലെടുത്ത ഡിമാന്റ് ഡ്രാഫ്റ്റായും സ്‌കൂള്‍ ക്യാഷ് കൗണ്ടറിലും അടയ്ക്കാവുന്നതാണ്) മെയ് 28 ന് വൈകുന്നേരം 4 ന് മുമ്പായി ബന്ധപ്പെട്ട സ്‌കൂളുകളില്‍ സമര്‍പ്പിക്കണം.
ജില്ലയില്‍ പീരുമേട് (ഇടുക്കി, 04869-232899, 8547005011/9744251846), മുട്ടം (തൊടുപുഴ, 0486-2255755, 8547005014) എന്നിവിടങ്ങളിലാണ് ഐ.എച്ച്.ആര്‍.ഡി. യുടെ ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകള്‍ നിലവിലുള്ളത്. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള ലിങ്ക് ഐ.എച്ച്.ആര്‍.ഡിയുടെ വെബ്‌സൈറ്റ് ആയ ihrd.ac.in ല്‍ ലഭ്യമാണ്. വിശദ വിവരങ്ങള്‍ www.ihrd.ac.in ലും അതതു സ്‌കൂളുകളുടെ വെബ്‌സൈറ്റിലും ലഭിക്കുന്നതാണ്. സംശയങ്ങള്‍ക്ക് കോ ഓഡിനേറ്ററുമായി ബന്ധപ്പെടുക. ഫോണ്‍ നമ്പര്‍ 9447242722.
- Log in to post comments