Skip to main content

എന്റെ കേരളം: ചിത്രരചനയിൽ കിഷൻ ദേവും വിശാലും ഒന്നാമത്

സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ പെൻസിൽ ഡ്രോയിങ് മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ ധർമ്മടം പഞ്ചായത്തിലെ കിഷൻ ദേവ് ഒന്നാം സ്ഥാനം നേടി. കണ്ണൂർ നഗരസഭയിലെ ശ്രീഹരി രണ്ടാം സ്ഥാനവും പയ്യന്നൂർ മുനിസിപ്പാലിറ്റിയിലെ ശിവദ കെ മൂന്നാം സ്ഥാനവും നേടി. സീനിയർ വിഭാഗത്തിൽ കണ്ണൂർ നഗരസഭയിലെ പി. വിശാലിനാണ് ഒന്നാം സ്ഥാനം. അഴീക്കോട്‌ പഞ്ചായത്തിലെ കെ.ജിതുൽ രണ്ടാം സ്ഥാനവും പയ്യന്നൂർ മുനിസിപ്പാലിറ്റിയിലെ പി.എം സാധിക മൂന്നാം സ്ഥാനവും നേടി.

date