Skip to main content

മേരാ യുവഭാരത് സിവിൽ ഡിഫൻസ് വളണ്ടിയർമാരെ തിരഞ്ഞെടുക്കുന്നു

യുവജന കാര്യകായിക മന്ത്രാലയത്തിന്റേയും മേരാ യുവഭാരതിന്റേയും നേതൃത്വത്തിൽ സിവിൽ ഡിഫൻസ് വളണ്ടിയർമാർക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. പ്രകൃതി ദുരന്തങ്ങൾ, അപകടങ്ങൾ, പൊതു അടിയന്തരാവസ്ഥകൾ എന്നിവ നേരിടുന്നതിന് വിദഗ്ദ്ധ പരിശീലനം ലഭിച്ച, പ്രതിരോധ ശേഷിയുള്ള ഒരു വളണ്ടിയർ സേനയെ കെട്ടിപ്പടുക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സന്നദ്ധപ്രവർത്തകർ, യൂത്ത് ക്ലബ് പ്രവർത്തകർ, എൻഎസ്എസ്, എൻസിസി, നാഷണൽ യൂത്ത് വളണ്ടിയേഴ്സ്, എസ്പിസി, വിമുക്തഭടന്മാർ എന്നിവർക്ക് രജിസ്ട്രേഷനിൽ പ്രത്യേക പരിഗണന ലഭിക്കും. 18 വയസ്സിന് മുകളിലുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കുന്നവർ https://mybharat.gov.in എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യണം.

date