Skip to main content

കുന്നംകുളം നിയോജകമണ്ഡലത്തിലെ രണ്ടു റോഡുകള്‍ മുഖ്യമന്ത്രി ഇന്ന് ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വ്വഹിക്കും

കുന്നംകുളം നിയോജകമണ്ഡലത്തിലെ കാണിപ്പയ്യൂര്‍ - ഇരിങ്ങപ്പുറം, മങ്ങാട് പുതുരുത്തി - അത്താണി റോഡുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് (മെയ് 16) വൈകിട്ട് നാലിന് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. എ.സി മൊയ്തീന്‍ എംഎല്‍എ ശിലാഫലകം അനാച്ഛാദനം ചെയ്യും.

പൊതുമരാമത്ത് വകുപ്പിനു കീഴില്‍ നവീകരണം പൂര്‍ത്തിയാക്കിയ കുന്നംകുളം നിയോജക മണ്ഡലത്തിലെ ബി.എം ആന്‍ഡ് ബി.സി നിലവാരത്തില്‍ നവീകരണം പൂര്‍ത്തിയാക്കിയ കാണിപ്പയ്യൂര്‍ മുതല്‍ ഇരിങ്ങപ്പുറം വരെയുള്ള 0/0002/800 കിലോ മീറ്റര്‍ റോഡും, ചാവക്കാട് വടക്കാഞ്ചേരി സംസ്ഥാന പാതയേയും അത്താണി മെഡിക്കല്‍ കോളേജിനെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയായ അത്താണി പുതുരുത്തി റോഡ് (മങ്ങാട് പുതുരുത്തി അത്താണി റോഡ്) പുതുരുത്തി പള്ളി മുതല്‍ മങ്ങാട് സെന്റര്‍ വരെയുള്ള 4.40 കിലോ മീറ്റര്‍ റോഡിന്റേയും ഉദ്ഘാടനമാണ് ഇന്ന് മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വ്വഹിക്കുക. കാണിപ്പയ്യൂര്‍ - ഇരിങ്ങപ്പുറം റോഡിന്റെ ഉദ്ഘാടനം ചെമ്മണ്ണൂര്‍ ഷേഖ് പാലസിലും മങ്ങാട് പുതുരുത്തി അത്താണി റോഡിന്റെ ഉദ്ഘാടനം എരുമപ്പെട്ടി പഞ്ചായത്ത് കോമ്പൗണ്ടിലും നടക്കും.

date