Post Category
മണക്കടവ് വിയറില്‍ 3036 ദശലക്ഷം ഘനയടി ജലം ലഭിച്ചു : കരാര്‍ പ്രകാരം ലഭിക്കാനുള്ളത് 4214 ഘനയടി ജലം
മണക്കടവ് വിയറില്‍ ജൂലൈ ഒന്നു മുതല്‍ നവംബര്‍ 29 വരെ 3036 ദശലക്ഷം ഘനയടി ജലം ലഭിച്ചു. പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പ്രകാരം 4214 ദശലക്ഷം ഘനയടി ജലം ലഭിക്കാനുള്ളതായി സംയുക്ത ജലക്രമീകരണ വിഭാഗം ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. പറമ്പിക്കുളം-ആളിയാര്‍ പദ്ധതി ജലസംഭരണ നില ദശലക്ഷം ഘനയടിയില്‍ താഴെ കൊടുക്കുന്നു. ബ്രാക്കറ്റില്‍ കഴിഞ്ഞ വര്‍ഷത്തെ ജല ലഭ്യതയുടെ ശതമാന ക്കണക്ക്.
. ലോവര്‍ നീരാര്‍ -108.50(102.17), തമിഴ്നാട് ഷോളയാര്‍ - 1908.72 (221.55) , കേരളാ ഷോളയാര്‍ -5140.80(111.82), പറമ്പിക്കുളം - 10982.42(142.66), തൂണക്കടവ് - 546.27(104.56), പെരുവാരിപ്പള്ളം - 606.07 (105.49), തിരുമൂര്‍ത്തി - 1353.51(109.22), ആളിയാര്‍ - 1624.30(225.50).
date
- Log in to post comments