Post Category
എം.ബി.എ. അഡ്മിഷൻ: അഭിമുഖം ജൂൺ 10ന്
പുന്നപ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജിയിൽ 2025-27 വർഷത്തേക്കുള്ള ഫുൾടൈം എം.ബി.എ. പ്രോഗ്രാമിന്റെ അഡ്മിഷന്റെ ഭാഗമായ ഗ്രൂപ്പ് ഡിസ്കഷനും അഭിമുഖവും ജൂൺ 10ന് ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് നടത്തും. അൻപത് ശതമാനം മാർക്കോടെ(എസ്.സി/എസ്.ടി വിഭാഗക്കാർക്ക് 45 ശതമാനം മാർക്ക്, എസ്.ഇ.ബി.സി.,ഒ.ബി.സി. വിഭാഗക്കാർക്ക് 48 ശതമാനം മാർക്ക്) ബിരുദപഠനം പൂർത്തിയാക്കിയവർക്കും അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും കെ-മാറ്റ്/സി-മാറ്റ്/ക്യാറ്റ്് ഉള്ളവർക്കും അതിന് അപേക്ഷിച്ചിട്ടുള്ളവർക്കും പങ്കെടുക്കാം. ഫോൺ: 0477- 2267602, 9188067601, 9946488075, 9747272045, www.imtpunnapra.org
date
- Log in to post comments