Skip to main content

എക്സ്കവേറ്റർ ഓപ്പറേറ്റർ പരിശീലനം

സംസ്ഥാന സർക്കാർ തൊഴിൽ വകുപ്പിന് കീഴിൽ കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിൽ എക്സ്കവേറ്റർ ഓപ്പറേറ്റർ പരിശീലനം നൽകുന്നു. 30 പേർക്ക് നബാർഡ് ധനസഹായവും അതിൽ ഏറ്റവും അർഹരായ 10 പേർക്ക് റോട്ടറിയുടെ ഉയരെ സ്കോളർഷിപ്പും ലഭിക്കും. ജൂൺ 23 ന് പരിശീലനം ആരംഭിക്കും.

താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുമായി ജൂൺ 17 നു മുൻപായി സ്ഥാപനത്തിൽ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക്www.iiic.ac.in, 8078980000.                    

പി.എൻ.എക്സ് 2542/2025

date