Skip to main content

ഭിന്നശേഷിക്കാർക്കുള്ള ദേശീയ പുരസ്‌കാരത്തിന് നോമിനേഷന്‍ ക്ഷണിച്ചു

ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമുള്ള കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ ദേശീയ ഭിന്നശേഷി പുരസ്‌കാരം 2025-നായുള്ള നോമിനേഷനുകൾ ക്ഷണിച്ചു. നാഷണൽ അവാർഡ്സ് ഫോർ ഇൻഡിവിജ്വൽ എക്സലൻസ്, നാഷണൽ അവാർഡ്സ് ഫോർ ഇൻസ്റ്റിറ്റിയൂഷൻസ് എൻഗേജ്ഡ് ഇൻ എംപവറിംഗ് പേഴ്സൺസ് വിത്ത് ഡിസെബിലിറ്റീസ് എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങൾ നൽകുന്നത്. അപേക്ഷകൾ 2025 ജൂലൈ 15-നോ അതിനുമുമ്പോ സമർപ്പിക്കണം. www.awards.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. ശ്രദ്ധേയമായ നേട്ടങ്ങൾ വ്യക്തമാക്കുന്ന വിവരങ്ങളും അനുബന്ധ രേഖകളും നോമിനേഷനിൽ അപ്ലോഡ് ചെയ്യണം. കൂടുതൽ വിവരങ്ങൾക്കായി www.depwd.gov.in എന്ന വെബ്സൈറ്റും സന്ദർശിക്കാം. കൂടുതല്‍ വിവരങ്ങൾ ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍: 0491-2505791

date