Post Category
ഡീലിമിറ്റേഷന്‍ കമ്മീഷന്‍ പബ്ലിക് ഹിയറിംഗ് നടത്തി
തിരുവനന്തപുരം , കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ബ്ലോക്ക് പഞ്ചായത്തുകളുടെ കരട് വാര്‍ഡ് വിഭജന പട്ടികയിന്മേലുള്ള ആക്ഷേപങ്ങളും അഭിപ്രായങ്ങളും തീർക്കുന്നതിനായി ഡീലിമിറ്റേഷന്‍ കമ്മീഷന്‍ പബ്ലിക് ഹിയറിംഗ് നടത്തി.
തിരുവനന്തപുരം ജില്ലയിൽ 11 ബ്ലോക്ക് പഞ്ചായത്തുകളില്‍ നിന്നായി 53 അപേക്ഷകളാണ് പരിഗണിച്ചത്.
കൊല്ലം ജില്ലയിലെ 11 ബ്ലോക്കു പഞ്ചായത്തുകളില്‍ നിന്നായി 42 അപേക്ഷകളും പത്തനംതിട്ട ജില്ലയിലെ എട്ടു ബ്ലോക്ക് പഞ്ചായത്തുകളില്‍ നിന്നായി 37 അപേക്ഷകളും കമ്മീഷന്‍ പരിഗണിച്ചു.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍, തിരുവനന്തപുരം ജില്ലാ കളക്ടര്‍ അനുകുമാരി, ഡീലിമിറ്റേഷന്‍ കമ്മിറ്റി സെക്രട്ടറി ജ്യോത്സന മോള്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ഇ. മുഹമദ് സഫീര്‍ , ബ്ലോക്ക് പഞ്ചായത്ത് വരണാധികാരികള്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments