Post Category
’ആരോഗ്യകരമായ കുടുംബ ബന്ധങ്ങൾ’: സെമിനാർ സംഘടിപ്പിച്ചു
സംസ്ഥാന വനിതാ കമ്മീഷൻ തോടന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ 'ആരോഗ്യകരമായ കുടുംബ ബന്ധങ്ങൾ' വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. വില്യാപ്പള്ളി പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിൽ നടന്ന സെമിനാർ കമ്മീഷൻ ചെയർപേഴ്സൺ പി. സതീദേവി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം ലീന അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം ശ്രീലത, വില്യാപ്പള്ളി പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ശ്രീജ പുല്ലരൂൽ, വള്ളിൽ ശാന്ത എന്നിവർ സംസാരിച്ചു. സൈക്കോളജിസ്റ്റ് ഡോ. രേഖ പള്ളിക്കുത്ത് ബോധവത്ക്കരണ ക്ലാസ് നയിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ ബിജുള സ്വാഗതവും വൈസ് പ്രസിഡന്റ് പി കെ മുരളി നന്ദിയും പറഞ്ഞു.
date
- Log in to post comments