ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി
അകത്തേത്തറ ഗവ. യു.പി സ്കൂളില്‍ നടപ്പിലാക്കുന്ന ഇംഗ്ലീഷ് ലാംഗ്വേജ് എന്റിച്മെന്റ് പ്രോഗ്രാം(ഇ.എല്‍.ഇ.പി) എന്ന പരിശീലന പരിപാടിയുടെ ഭാഗമായി രക്ഷിതാക്കള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി. പരിപാടി അകത്തേത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിത അനന്തകൃഷ്ണന് ഉദ്ഘാടനം ചെയ്തു. കുട്ടികളില്‍ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം നേടുന്നതിന് പാലക്കാട് ഡയറ്റിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിച്ചത്.
അടുത്ത അധ്യയന വര്‍ഷത്തില്‍ അകത്തേത്തറ ഗവ യു പി സ്കൂളിലെ അഞ്ച്, ആറ് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇ.എല്‍.ഇ.പി പരിശീലനം നല്‍കുന്നത്. ഇ.എല്‍.ഇ.പി റിസോഴ്സ് പേഴ്സണ്‍ ആതിര പദ്ധതിയെക്കുറിച്ച് വിശദീകരണം നല്കി. അകത്തേത്തറ ഗവ യുപി സ്കൂള്‍ പി ടി എ പ്രസിഡന്റ് മുരളീധരന് അധ്യക്ഷനായി. പ്രധാനാധ്യാപകന് എന്‍. എന്‍ ഗോപകുമാരന്‍, ബി. ആര്. സി ട്രെയിനര്‍ ബാലഗോപാലന്, ഇ. എല്‍. ഇ. പി കോ-ഓര്‍ഡിനേറ്റര്‍ സൂര്യ, മറ്റ് അധ്യാപകര്‍, ഉദ്യോഗസ്ഥര്‍, രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments